ഓസ്‍കറില്‍ ചരിത്രം കുറിക്കുമോ 'ഡ്രൈവ് മൈ കാ'ര്‍?- പി ആര്‍ വന്ദന എഴുതുന്നു (Oscar).

ഇത്തവണത്തെ ഓസ്‍കർ പുരസ്‍കാര പ്രഖ്യാപവേദിയിലെ കറുത്ത കുതിരകളാകുമോ 'ഡ്രൈവ് മൈ കാർ'? 'പാരസൈറ്റ്' എഴുതിച്ചേർത്ത കൊറിയൻ വീരഗാഥക്ക് ശേഷം ജപ്പാന്റെ സിനിമാ പതാക പാറുമോ കൊഡാക് തീയേറ്ററിൽ? റെയ്‍സുകെ ഹമാഗുച്ചിയുടെ സിനിമ 'ഡ്രൈവ് മൈ കാർ' എത്തുന്നത് വലിയ ചോദ്യങ്ങളുയർത്തിയാണ്, പ്രതീക്ഷയുണർത്തിയാണ്. മികച്ച സിനിമക്ക് പുറമെ സംവിധാനം, വിദേശഭാഷാചിത്രം, അവലംബിത തിരക്കഥ എന്നീവിഭാഗങ്ങളിലാണ് നോമിനേഷൻ (Oscar). 

പ്രതീക്ഷകൾ വെറുതെ ഉണ്ടായതല്ല. കാൻ ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥക്ക് ഉൾപെടെ മൂന്ന് പുരസ്‍കാരം, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോൾഡൺ ഗ്ലോബ്, ബാഫ്‍റ്റ, എല്‍എഎഫ്‍സിഎ (LAFCA), എൻവൈഎഫ്‍സിസി (NYFCC) തുടങ്ങി അമേരിക്കയിലെ വിഖ്യാതമായ നിരൂപക കൂട്ടായ്‍മകളുടെ അംഗീകാരം തുടങ്ങിയ നേട്ടങ്ങളുടെ നിരയാണ് ഹമാഗുച്ചിക്കും മറ്റ് അണിയറ പ്രവർത്തകർക്കും ജപ്പാൻ സിനിമാമേഖലക്കാകെയും പ്രതീക്ഷകൾ ഏറ്റുന്നത്. ക്രിയാത്മകതയും ലൈംഗികതയും പ്രണയവും മനസ്ലിലാക്കലും അതിജീവനവുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ചെറുകഥയെ സിനിമാസങ്കേതത്തിന്റെ പാളത്തിലേറ്റി ഭാവനയുടെ ചിറകുനൽകി ആലോചനയുടെ ഇന്ധനം നൽകി ഹമാഗുച്ചി നടത്തുന്ന യാത്രയാണ് സിനിമ, നായകനെ ജീവിതത്തിൽ തന്നെ മുന്നോട്ടുനയിക്കുന്ന ആ ചുവന്ന കാറിന്റെ, ഡാഷ്ബോർഡിൽ ഓസ്‍കർ പ്രതിമ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. 

ഹരുകി മുറകാമി എഴുതിയ ഡ്രൈവ് മൈ കാര്‍ എന്ന ചെറുകഥയാണ് 'ഡ്രൈവ് മൈ കാറിന്' ആധാരം. മെൻ വിത്തൌട്ട് വുമണ്‍ എന്ന ചെറുകഥാസമാഹരത്തിലേതാണ് ഡ്രൈവ് മൈ കാര്‍ എന്ന കഥ. മെൻ വിത്തൌട്ട് വുമണ്‍ എന്ന കഥാസമാഹാരത്തിലെ തന്നെ ഷെഹറസാഡ്, കിനോ എന്നീ കഥകളും ഡ്രൈവ് മൈ കാര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഡ്രൈവ് മൈ കാര്‍ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ 2021 കാൻസ് ഫിലിം ഫെസ്റ്റിവലിലായിരുന്നു.

Read More : ഓസ്‍കർ പ്രഖ്യാപനത്തിന് ഒരാഴ്‍ച മാത്രം, ചരിത്രമാകാൻ പോകുന്ന പുതുമകൾ, ചടങ്ങ് മാർച്ച് 28ന്

ഓസ്‍കർ നോമിനേഷൻ പട്ടിക ഇങ്ങനെ

മികച്ച ചിത്രം

ബെൽഫാസ്റ്റ്
സിഒഡിഎ
ഡോണ്ട് ലുക്ക് അപ്പ്
ഡ്രൈവ് മൈ കാർ
ഡ്യൂൺ
കിങ്ങ് റിച്ചാർഡ്
ലൈക്കോറൈസ് പിസ്സ
നൈറ്റ്മെയർ അലി
ദ പവർ ഓഫ് ഡോഗ്
വെസ്റ്റ് സൈഡ് സ്റ്റോറി

നടി

ജെസീക്ക ചാസ്റ്റെയ്ൻ (ദ അയ്സ് ഓഫ് ടാമി ഫേ)
ഒലിവിയ കോൾമാൻ ( ദി ലോസ്റ്റ് ഡോട്ടർ)
പെനലോപ് ക്രൂസ് (പാരലൽ മതേഴ്സ്)
നിക്കോൾ കിഡ്‍മാൻ (ബീയിങ് റിക്കാർഡോസ്)
ക്രിസ്റ്റൻ സ്റ്റുവർട്ട് (സ്പെൻസർ)

നടൻ

ഹാവിയർ ബാർഡെം (ബീയിങ് റിക്കാർഡോസ്)
ബെനഡിക്റ്റ് കുംബർബാച്ച് ( ദ പവർ ഓഫ് ഡോഗ്)
ആൻഡ്രൂ ഗാർഫീൽഡ് (ടിക്ക്, ടിക്ക്…ബൂം!)
വിൽ സ്മിത്ത് (കിങ്ങ് റിച്ചാർഡ്)
ഡെൻസൽ വാഷിംഗ്ടൺ (ദ ട്രാജഡി ഓഫ് മാക്ബത്ത്)

സഹ നടി/ നടന്‍

ജെസ്സി ബക്ക്ലി ( ദി ലോസ്റ്റ് ഡോട്ടർ)
അരിയാന ഡിബോസ് ( വെസ്റ്റ് സൈഡ് സ്റ്റോറി)
ജൂഡി ഡെഞ്ച് (ബെൽഫാസ്റ്റ്)
കിർസ്റ്റൺ ഡൺസ്റ്റ് ( ദ പവർ ഓഫ് ഡോഗ്)
ഔഞ്ജാന്യൂ എല്ലിസ് (കിങ്ങ് റിച്ചാർഡ്)
ക്രിസ് ഹിൻഡ്സ് (ബെൽഫാസ്റ്റ്)
ട്രോയ് കോട്‌സൂർ (സിഒഡിഎ)
ജെസ്സി പ്ലെമോൺസ് (ദ പവർ ഓഫ് ഡോഗ്)
ജെ കെ സിമ്മൺസ് ( ബീയിങ് റിക്കാർഡോസ്)
കോഡി സ്മിറ്റ്-മക്ഫീ (ദ പവർ ഓഫ് ഡോഗ്)

സംവിധായകന്‍

കെന്നത്ത് ബ്രനാഗ് (ബെൽഫാസ്റ്റ്)
റ്യൂസുകെ ഹമാഗുച്ചി (ഡ്രൈവ് മൈ കാർ )
പോൾ തോമസ് ആൻഡേഴ്സൺ (ലൈക്കോറൈസ് പിസ്സ)
ജെയ്ൻ കാമ്പ്യൻ-(ദ പവർ ഓഫ് ഡോഗ്)
സ്റ്റീവൻ സ്പിൽബർഗ് (വെസ്റ്റ് സൈഡ് സ്റ്റോറി)

ആനിമേറ്റഡ് ഫീച്ചർ ഫിലിം

എൻകാന്റോ
ഫ്ലീ
ലൂക്കാ
ദി മിച്ചൽസ് വേഴ്സസ് ദി മെഷീൻസ്
റായ ആൻഡ് ദ ലാസ്റ്റ് ഡ്രാഗൺ

ഫീച്ചർ ഡോക്യുമെന്ററി 

അസെഷൻ
ആറ്റിക്ക
ഫ്ലീ
സമ്മർ ഓഫ് സോൾ 
റൈറ്റിങ് വിത്ത് ഫയർ

ഛായാഗ്രഹണം

ഗ്രെഗ് ഫ്രേസർ (ഡ്യൂൺ)
ഡാൻ ലോസ്റ്റ്സെൻ ( നൈറ്റ്മെയർ അലി)
അരി വെഗ്നർ ( ദ പവർ ഓഫ് ഡോഗ് ബ്രൂണോ)
ഡെൽബോണൽ ( ദ ട്രാജഡി ഓഫ് മാക്ബത്ത്)
ജാനൂസ് കാമിൻസ്കി (വെസ്റ്റ് സൈഡ് സ്റ്റോറി)

കോസ്റ്റ്യൂം 

ജെന്നി ബീവൻ ( ക്രൂവെല്ല)
മാസിമോ കാന്റിനി പരിനി, ജാക്വലിൻ ഡുറാൻ (സിറാനോ)
ജാക്വലിൻ വെസ്റ്റ്, റോബർട്ട് മോർഗൻ (ഡ്യൂൺ)
ലൂയിസ് സെക്വീറ (നൈറ്റ്മെയർ അലി)
പോൾ ടേസ്‌വെൽ (വെസ്റ്റ് സൈഡ് സ്റ്റോറി)

ഷോർട്ട് ഡോക്യുമെന്ററി 

ഓഡിബിൾ
ലീഡ് മീ ഹോം
ദ ക്വീൻ ഓഫ് ബാസ്കറ്റ് ബോൾ
ദ സോങ്സ് ഓഫ് ബേനസീർ
വെൻ വീ വേർ ബുള്ളീസ്

മേക്കപ്പ്/ ഹെയർസ്റ്റൈലിംഗ്

മൈക്ക് മരിനോ, സ്റ്റേസി മോറിസ്, കാർല ഫാർമർ
നാദിയ സ്റ്റേസി, നവോമി ഡോൺ, ജൂലിയ വെർനൺ
ഡൊണാൾഡ് മോവാട്ട്, ലവ് ലാർസൺ, ഇവാ വോൺ ബഹർ
ലിൻഡ ഡൗഡ്‌സ്, സ്റ്റെഫാനി ഇൻഗ്രാം, ജസ്റ്റിൻ
ഗോറാൻ ലൻഡ്‌സ്ട്രോം, അന്ന കാരിൻ ലോക്ക്, ഫ്രെഡറിക് ആസ്പിരാസ്

എഡിറ്റിംഗ്

ഹാങ്ക് കോർവിൻ 
ജോ വാക്കർ 
പമേല മാർട്ടിൻ 
പീറ്റർ സ്കൈബെറാസ് 
മൈറോൺ കെർസ്റ്റീൻ, ആൻഡ്രൂ വെയ്സ്ബ്ലം 

വിദേശ ചിത്രം

ഡ്രൈവ് മൈ കാർ (ജപ്പാൻ)
ഫ്ലീ (ഡെൻമാർക്ക്)
ദ ഹാൻഡ് ഓഫ് ഗോഡ് (ഇറ്റലി)
ലുനാന: എ യാക്ക് ഇൻ ദ ക്ലാസ് റൂം (ഭൂട്ടാൻ)
ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് (നോർവേ)

തിരക്കഥ

ബെൽഫാസ്റ്റ് (കെന്നത്ത് ബ്രനാഗ്)
ഡോണ്ട് ലുക്ക് അപ്പ് 
കിങ് റിച്ചാർഡ് (സാക്ക് ബെയ്ലിൻ)
ലൈക്കോറൈസ് പിസ്സ (പോൾ തോമസ് ആൻഡേഴ്സൺ)
ദ വേഴ്സ്റ്റ് പേഴ്സൺ ഇൻ ദ വേൾഡ് (എസ്കിൽ വോഗ്റ്റ്, ജോക്കിം ട്രയർ)

മ്യൂസിക് - ഒറിജിനൽ സ്കോർ

നിക്കോളാസ് ബ്രിട്ടെൽ 
ഹാൻസ് സിമ്മർ 
ജെർമെയ്ൻ ഫ്രാങ്കോ 
ആൽബെർട്ടോ ഇഗ്ലേഷ്യസ് 
ജോണി ഗ്രീൻവുഡ് 

സംഗീതം - യഥാർത്ഥ ഗാനം

ബീ എലൈവ് (കിങ് റിച്ചാർഡ് ഡോസ് ഒറുഗ്വിറ്റാസ് – എൻകാന്റോ)
ഡൗൺ ടു ജോയ് (ബെൽഫാസ്റ്റ്)
നോ ടൈം ടു ഡൈ (നോ ടൈം ടു ഡൈ)
സം ഹൗ യു ഡു (ഫോർ ഗുഡ് ഡേയ്സ്)
ഷോർട്ട് ഫിലിം (ആനിമേറ്റഡ്)
അഫേഴ്സ് ഓഫ് ദ ആർട്ട് ബെസ്റ്റിയ ബോക്സ്ബാലെ റോബിൻ റോബിൻ വിൻഡ്ഷീൽഡ് പൈപ്പർ

ഷോർട്ട് ഫിലിം 

അല കച്ചു – ടേക്ക് ആൻഡ് റൺ
ദ ഡ്രസ്സ്
ദ ലോങ് ഗുഡ്ബൈ
ഓൺ മൈ മൈൻഡ്
പ്ലീസ് ഹോൾഡ്

രചനകളെ ആസ്പദമാക്കിയ തിരക്കഥകള്‍

സിഒഡിഎ (സിയാൻ ഹെഡർ)
ഡ്രൈവ് മൈ കാർ (റ്യൂസുകെ ഹമാഗുച്ചി, തകമാസ ഓ)
ഡ്യൂൺ (ജോൺ സ്‌പൈറ്റ്‌സ്, ഡെനിസ് വില്ലെന്യൂവ്, എറിക് റോത്ത്)
ദി ലോസ്റ്റ് ഡോട്ടർ (മാഗി ഗില്ലെൻഹാൽ)
ദ പവർ ഓഫ് ദ ഡോഗ് (ജെയ്ൻ കാമ്പ്യൻ)