കറുപ്പ് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ നടി തൃഷയ്ക്ക് റെക്കോർഡ് പ്രതിഫലം വാഗ്‍ദാനം

തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികാ താരങ്ങളില്‍ ഒരാളാണ് തൃഷ. തമിഴ് സിനിമയിലാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളമുള്‍പ്പെടെയുള്ള മറ്റ് ഭാഷകളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ എമ്പാടും അവര്‍ക്ക് പ്രേക്ഷകപ്രീതിയുമുണ്ട്. കരിയറിലെ ശ്രദ്ധേയമായ ഒരു ചിത്രം ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച അഭിപ്രായം നേടിയതിന്‍റെ സന്തോഷത്തിലാണ് അവരിപ്പോള്‍. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കറുപ്പ് എന്ന ചിത്രമാണ് അത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സൂര്യയും തൃഷയും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത് എന്നതും പ്രത്യേകത ആയിരുന്നു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മികച്ച ഓപണിം​ഗുമായി തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. ഇപ്പോഴിതാ തൃഷയുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ടും എത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

തൃഷയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു പുതിയ ഫിലിം ഓഫര്‍ സംബന്ധിച്ചാണ് അത്. ഉദയനിധി സ്റ്റാലിന്‍റെ നിര്‍മ്മാണ കമ്പനിയായ റെഡ് ജയന്‍റ് മൂവീസിന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റില്‍ തൃഷയെയാണ് നായികയായി ഉദ്ദേശിച്ചിരിക്കുന്നതെന്നും അതിനായി കരിയറില്‍ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള പ്രതിഫലമാണ് ഓഫര്‍ ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്. 12 കോടിയാണ് ചിത്രത്തില്‍ തൃഷയ്ക്കായി ഓഫര്‍ ചെയ്തിരിക്കുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. തൃഷ നിലവില്‍ വാങ്ങുന്നതിന്‍റെ ഇരട്ടിയില്‍ അധികമാണ് ഇത്. പുതിയ ചിത്രം കറുപ്പില്‍ തൃഷയ്ക്ക് ലഭിച്ച പ്രതിഫലം 5 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം തൃഷയുമായി ചേര്‍ത്ത് അടുത്ത കാലത്ത് ഉയര്‍ന്ന ചില പ്രചരണങ്ങളുമായി ബന്ധപ്പെട്ടും റെഡ് ജയന്‍റ് പ്രോജക്റ്റ് കൗതുകം ഉണര്‍ത്തുന്നുണ്ട്. വിജയിന്റെ ഭാര്യ സം​ഗീത സ്വര്‍ണലിം​ഗം വിവാഹമോചന ഹര്‍ജി നല്‍കിയതിന് പിന്നാലെ വിജയും തൃഷയുമായി അടുപ്പത്തിലാണെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. ഇരുവരും പിന്നീട് പൊതുവേദികളില്‍ ഒരുമിച്ച് എത്തിയിരുന്നു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷയുടെ സാന്നിധ്യം ഉണ്ടായി. തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷനേതാവ് ഇപ്പോള്‍ ഉദയനിധി സ്റ്റാലിന്‍ ആണ്. സങ്കീര്‍ണ്ണമായ ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ഓഫറിന് നോ പറയാന്‍ തൃഷയെ പ്രേരിപ്പിക്കുമോ എന്നാണ് ചര്‍ച്ചകള്‍. റെഡ് ജയന്‍റ് പ്രോജക്റ്റിനോട് തൃഷ നോ പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ഈ പ്രോജക്റ്റ് ഇനിയും ഔദ്യോ​ഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പുതിയ വാര്‍ത്തകളില്‍ തൃഷയും എന്തെങ്കിലും പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News