Asianet News MalayalamAsianet News Malayalam

'കെജിഎഫ്' ടീസറിലെ രംഗം; യഷിനെതിരെ ആന്‍റി ടൊബാക്കൊ സെല്ലിന്‍റെ നോട്ടീസ്

"ലക്ഷക്കണക്കിന് യുവാക്കളായ ആരാധകരുള്ള താരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ആരാധകരെ വലിയ തോതില്‍ സ്വാധീനിക്കും"

yash got notice by anti tobacco cell because of kgf 2 teaser
Author
Thiruvananthapuram, First Published Jan 14, 2021, 2:03 PM IST

കന്നഡ പിരീസ് ആക്ഷന്‍ ചിത്രം 'കെജിഎഫ് 2' ന്‍റെ ടീസറില്‍ നായകന്‍ സിഗരറ്റ് കൊളുത്തുന്ന രംഗത്തിനെതിരെ നോട്ടീസ്. കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍ ആണ് ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തിലെ നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ടീസര്‍ വീഡിയോയിലെ പ്രസ്തുത രംഗത്തില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പ് നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 

യഷിന്‍റെ പിറന്നാള്‍ ദിനത്തിനു തലേന്നാണ് സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2 ടീസര്‍ പുറത്തെത്തിയത്. ആദ്യ 24 മണിക്കൂറില്‍ത്തന്നെ യുട്യൂബില്‍ റെക്കോര്‍ഡ് കാഴ്ചകള്‍ നേടിയ വീഡിയോ ഇതിനകം 14 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. നായകന്‍ മെഷീന്‍ ഗണ്ണിന്‍റെ ബാരലില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന ദൃശ്യം സ്ക്രീന്‍ ഷോട്ടുകളായും മീമുകളായും തുടര്‍ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഈ രംഗത്തിനെതിരെയാണ് കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍ രംഗത്തെത്തിയിരിക്കുന്നത്.

ആരാധകര്‍ക്ക് അനുകരിക്കാനുള്ള പ്രേരണ നല്‍കാതിരിക്കാന്‍ സിനിമയിലെ സിഗരറ്റു വലിക്കുന്ന രംഗങ്ങളില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. "ലക്ഷക്കണക്കിന് യുവാക്കളായ ആരാധകരുള്ള താരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ആരാധകരെ വലിയ തോതില്‍ സ്വാധീനിക്കും. പലര്‍ക്കും സിഗരറ്റ് വലി തുടങ്ങാന്‍ അതൊരു പ്രേരണ ആയിരിക്കും. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ദുശ്ശീലമാണ് അത്", ആന്‍റി ടൊബാക്കോ സെല്‍ പറയുന്നു. ടീസറില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന രംഗം ഒഴിവാക്കണമെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോട് സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios