Asianet News MalayalamAsianet News Malayalam

Yash : 'ഐ ഡോണ്ട് ലൈക് ഇറ്റ്'; കോടികളുടെ പ്രതിഫലം വേണ്ട, പാൻ മസാല പരസ്യം ഉപേക്ഷിച്ച് യാഷ്

നേരത്തെ പാൻ മസാല പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാർ ക്ഷമ ചോദിച്ച്  രംഗത്തെത്തിയിരുന്നു. 

Yash refuses multi crore endorsement deal for paan masala
Author
Hyderabad, First Published Apr 30, 2022, 1:10 PM IST

കെജിഎഫ്(KGF 2) എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്(Yash). കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു കഴിഞ്ഞു. ബോക്സ് ഓഫീസിലും സിനിമാസ്വാദകരുടെ ഹൃദത്തിലും കെജിഎഫ് 2 തരം​ഗം തീർത്ത സന്തോഷത്തിലാണ് യാഷിപ്പോൾ. ഈ അവസരത്തിൽ പാൻ മസാല പരസ്യത്തിന്റെ ഡീൽ യാഷ് വേണ്ടെന്ന് വച്ച വാർത്തയാണ് പുറത്തുവനുന്നത്. 

പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിനായി കോടികൾ നൽകാമെന്ന് പറഞ്ഞ ഡീലാണ് യാഷ് വേണ്ടെന്ന് വച്ചിരിക്കുന്നത്. 'പാൻ മസാല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാൻസിന്റേയും ഫോളോവേഴ്‌സിന്റേയും താൽപ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാൻ മസാല പരസ്യ ഡീലിൽ നിന്ന് ഒഴിവായിരിക്കുകയാണ്', എന്നാണ് യാഷുമായി ബന്ധപ്പെട്ടവർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

Read Also: Allu Arjun : പുകയില പരസ്യത്തിന് 'നോ' പറഞ്ഞ് അല്ലു അര്‍ജുന്‍; നിരസിച്ചത് കോടികളുടെ പ്രതിഫലം

നേരത്തെ പാൻ മസാല പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാർ ക്ഷമ ചോദിച്ച്  രംഗത്തെത്തിയിരുന്നു. അടുത്തിടെ പുകയില പരസ്യത്തിൽ നിന്നും നടൻ അല്ലു അർജുനും പിൻവാങ്ങിയിരുന്നു. പുകയില (Tobacco) ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഒരു ജനപ്രിയ ബ്രാന്‍ഡ് ആണ് തങ്ങളുടെ പുതിയ ക്യാംപെയ്‍നിനുവേണ്ടി അല്ലു അര്‍ജുനെ സമീപിച്ചത്. ടെലിവിഷനിലേക്കുവേണ്ട പരസ്യചിത്രം ഉള്‍പ്പെടെ ഉള്ളതായിരുന്നു ഇത്. എന്നാല്‍ ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 

1000 കോടി കവിഞ്ഞ് 'കെജിഎഫ് 2'; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ നാലാമത്

ൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2 എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫി2ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍  ഹൈപ്പ് സൃഷ്ടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 1115 കോടിയാണ് ഇതുവരെ ആർആർആർ നേടിയത്. 

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. ചിത്രത്തിലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് 2 മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ് രം​ഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios