നിവിൻ പോളി ചിത്രം സംവിധാനം ചെയ്യുന്നത് റാം ആണ്.

'പേരൻപ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമിന്റെ സംവിധാനത്തില്‍ നിവിൻ പോളി നായകനാകുകയാണ്. 'യേഴ് കടല്‍ യേഴ് മലൈ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'യേഴ് കടല്‍ യേഴ് മലൈ'യിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

അഞ്‍ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. നിവിൻ പോളിയടക്കമുള്ളവര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Scroll to load tweet…

സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷൻ കൊറിയോഗ്രാഫി. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ ഉമേഷ് ജെ കുമാര്‍.

നിവിൻ പോളിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്‍ത ചിത്രം 'സാറ്റര്‍ഡേ നൈറ്റ്' ആണ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന. വിനായക അജിത്ത് ആണ് നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ എന്നിവരും നിവിൻ പോളിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്. അസ്‌ലം കെ പുരയിൽ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി എന്നിവരാണ്. ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍. മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

Read More: ആയുഷ്‍മാൻ ഖുറാന നായകനായി 'ആക്ഷൻ ഹീറോ', ഫസ്റ്റ് ലുക്ക് പുറത്ത്