ദിയ കൃഷ്‍ണ വിവാദത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സായ് കൃഷ്‍ണ.

നടൻ കൃഷ്‍ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‍ണ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ‌ മീഡിയയിൽ വലിയ വിവാദമായി മാറിയിരുന്നു. ''എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നത്, അമ്മ എന്നു വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്നു വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട്, സിന്ധു കൃഷ്‍ണകുമാര്‍. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ, അച്ഛാ എന്നു എനിക്കു വിളിക്കാനാകില്ല'', എന്നാണ് ദിയ പറഞ്ഞത്. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്‍ണ.

Add Asianetnews as a Preferred SourcegooglePreferred

''പ്രണയിച്ച് നടന്ന കാലത്ത് ഫുൾ ടൈം ദിയ അശ്വിന്റെ വീട്ടിലായിരുന്നു. അന്ന് കംഫേർട്ടിന്റെ പ്രശ്നം ദിയയ്ക്കുള്ളതായി പ്രേക്ഷകർക്കും തോന്നിയിരുന്നില്ല. മീനാമ്മ മീനാമ്മയെന്ന് നിരന്തരം പറയുന്നതും കാണാമായിരുന്നു. ഇപ്പോൾ കംഫേർട്ട് സോൺ മാറി, മീനമ്മ മാറി മീന ആന്റിയായി. ദിയ സംസാരിക്കുന്നതിലാണ് പ്രശ്നങ്ങൾ. വേണമെങ്കിൽ കേട്ടിട്ട് പോടേയെന്ന മൂടാണ്. ഭർത്താവിന്റെ അമ്മയെ എന്ത് വിളിക്കണമെന്നുള്ളത് ദിയയുടെ മാത്രം താൽപര്യമാണ്. അമ്മായിയമ്മയ്ക്ക് ഇതൊന്നും വിഷയമല്ലെങ്കിൽ പിന്നെ നമുക്ക് എന്താണ് പ്രശ്നം?.

ഓമി മറ്റാരെയും അമ്മയെന്ന് വിളിക്കാൻ താൻ സമ്മതിക്കില്ലെന്ന് പറയുന്നത് ആ കുട്ടിയുടെ ഫ്രീഡം ഇപ്പോഴെ കട്ട് ചെയ്യുന്ന ടോക്സിക്ക് അമ്മയെപോലെ ദിയ സംസാരിക്കുന്നതായി തോന്നി. ഇങ്ങനെ പൊസസീവാകുന്നത് ഓവറായി തോന്നി. ദിയ പറയുന്ന പല കാര്യങ്ങളിലും വ്യത്യസ്തയുണ്ട്. പുച്ഛവും കൂടുതലാണ്. ഞാൻ എന്തോ സംഭവമാണെന്ന് കാണിക്കാൻ ശ്രമിക്കാറുള്ളതായി തോന്നി'', സായ് കൃഷ്‍ണ വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക