പാലുകാച്ചൽ വിശേഷങ്ങൾ പങ്കുവെച്ച് ഇച്ചാപ്പി.

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്‍മിയുടേത്. ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കോണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെയായിരുന്നു ഇച്ചാപ്പിയുടെ വിവാഹം. അപ്പു എന്നു വിളിക്കുന്ന സൗരവിനെയാണ് ഇച്ചാപ്പി വിവാഹം ചെയ്തത്. തങ്ങൾ പുതിയൊരു വീട്ടിലേക്ക് മാറാൻ തുടങ്ങുന്നതിനെക്കുറിച്ചാണ് ഇരുവരും അടുത്തിടെ വ്ളോഗിലൂടെ സംസാരിച്ചിരുന്നു. റോഡും സൗകര്യങ്ങളുമൊക്കെയുള്ള വീടാണ് ഇപ്പോള്‍ എടുത്തിട്ടുള്ളതെന്നും പഴയ വീട്ടിൽ വെള്ളം കയറുമായിരുവെന്നും അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബുദ്ധിമുട്ടിയിരുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പുതിയ വീടിന്റെ പാലുകാച്ചൽ വിശേഷങ്ങളാണ് പുതിയ വ്‌ളോഗിലൂടെ ഇച്ചാപ്പി പങ്കുവെച്ചിരിക്കുന്നത്.

ഇച്ചാപ്പിയുടെയും സൗരവിന്റെയും കുടുംബാംഗങ്ങളെല്ലാം ഇവരുടെ സന്തോഷത്തിൽ ഒപ്പം ചേർന്നിരുന്നു. കുക്കറും കൃഷ്ണരൂപവും മയിൽപ്പീലിയും മഞ്ചാടിയുമൊക്കെയാണ് സൗരവിന്റെ അമ്മ സമ്മാനമായി കൊണ്ടുവന്നത്. നിരവധി ആരാധകർ ഇച്ചാപ്പിയുടെ സന്തോഷത്തിൽ പങ്കുചേർന്ന് വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

''ചാനൽ എന്നല്ല ഏതൊരു കാര്യത്തിനിറങ്ങിയാലും അതിൽ ഇച്ചാപ്പി ഇടുന്ന എഫോർട്ടിനൊപ്പം ദൈവവും കൂടെ നിൽക്കുന്നു. അതാണ് സത്യം പിന്നെയിപ്പോ ഒട്ടും പിറകിലേക്കല്ലാതെ മോൾടെ ഒപ്പം നിൽക്കുന്ന ഭർത്താവും വീട്ടുകാരും. എല്ലാ പ്രയത്നങ്ങൾക്കും ദൈവം തമ്പുരാൻ പ്രതിഫലം നൽകുന്നു. ഒപ്പം കട്ട സപ്പോർട്ടുമായി വീഡിയോ കാണുന്ന ഞങ്ങളും. ഇനിയും എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകുമാറാകട്ടെ. പാവം പിടിച്ചൊരു അച്ഛനും അമ്മയും. എപ്പോഴും കൃഷ്ണനെ വിളിക്കുന്ന അമ്മയ്ക്ക് ഭഗവാൻ തന്ന ഗിഫ്റ്റ് ആണ് ഈ മോളു. ഇച്ചാപ്പിയും ഹാപ്പിയാണ് ഇത് കാണുന്ന ഞങ്ങളും അതിലേറെ ഹാപ്പി. ഇതുപോലെ എന്നും സന്തോഷം നിറഞ്ഞതാവട്ടെ നിങ്ങളുടെ ജീവിതം'', എന്നാണ് ഇച്ചാപ്പിയുടെ വീഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെട്ട ഹൃദ്യമായ കമന്റുകളിലൊന്ന്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക