'കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്ന് കാസ്റ്റിംഗ് ഡയറക്ടറായ വിച്ചു ആവശ്യപ്പെട്ടു': വെളിപ്പെടുത്തലുമായി സന്ധ്യ
താൻ ഒരു സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങായിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. എന്നാൽ സിനിമാമേഖലയിലെ ആളുകളെ വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് നിങ്ങൾ അവൈലബിളാണോ എന്നാണ്.
കൊച്ചി: കാസ്റ്റിംഗ് കൗചിന് വഴങ്ങാത്തതിന്റെ പേരിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരം കിട്ടാത്ത സാഹചര്യമാണെന്ന് സന്ധ്യ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്ന് കാസ്റ്റിംഗ് ഡയറക്ടർ ആയ വിച്ചു തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
താൻ ഒരു സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങായിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. എന്നാൽ സിനിമാമേഖലയിലെ ആളുകളെ വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് നിങ്ങൾ അവൈലബിളാണോ എന്നാണ്. നിങ്ങൾ മാരീഡാണോ, നിങ്ങൾ ബോൾഡ് സീൻ ചെയ്യാൻ തയ്യാറാണോ, എക്സ്പോസ് ചെയ്യുമോ, നിങ്ങൾ കോംപ്രമൈസിന് തയ്യാറാണോ എന്നൊക്കെയാണ് ചോദിക്കുന്നത്. എന്നാൽ നോ പറഞ്ഞാൽ അതോടെ അവസരം നഷ്ടമാവും. പിന്നെ അവർ വിളിച്ചാൽ എടുക്കുകയും ചെയ്യില്ല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്, മാനേജർമാർ ഇവരോടൊക്കെയാണ് താൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതെന്നും സന്ധ്യ പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കാസ്റ്റിംഗ് ഡയറക്ടറായ വിച്ചുവിനോട് സംസാരിച്ചിരുന്നു. ആദ്യം സംസാരത്തിനിടയിൽ നിങ്ങളുടെ താൽപ്പര്യമെന്താണെന്ന് ചോദിക്കും. അഭിപ്രായം പറഞ്ഞാൽ അപ്പോൾ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ നിങ്ങൾ വീട്ടിലിരിക്കും എന്നാണ് പറയുക. ഇതൊരു സാധാരണമായ പ്രശ്നമാണിത്. ഈ മേഖലയിലുള്ള നിരവധി സുഹൃത്തുക്കളുണ്ട്. അവർക്കൊക്കെയും ഇത്തരത്തിലുള്ള അനുഭവങ്ങളാണുള്ളത്. എനിക്ക് മാത്രമല്ല, പലർക്കും ഇതേ അനുഭവങ്ങളാണുള്ളത്. ഇവിടെ ഒരു സുരക്ഷിതമല്ല. കൂടെ ആരുമില്ലാതെ പോയാൽ സുരക്ഷ ചോദ്യമാണ്. നേരത്തെ, പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇപ്പോൾ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറയാനുള്ള സാഹചര്യമുണ്ടെന്ന് മനസ്സിലായെന്നും സന്ധ്യ പറയുന്നു.
'മീടൂ ആരോപണങ്ങൾക്ക് ഉന്നയിച്ചതിനാല്‍ വ്യക്തിപരമായി നേരിട്ടത് വലിയ നഷ്ടങ്ങള്‍' : ഗായിക ചിന്മയി
https://www.youtube.com/watch?v=Ko18SgceYX8