Asianet News MalayalamAsianet News Malayalam

'കാത്തിരുന്നത് അവളുടെ സമ്മതത്തിനായി'; രൺവീർ സിങ് മനസ്സ് തുറക്കുന്നു

"എനിക്കറിയാമായിരുന്നു അവളെയാണ് ‍ഞാൻ വിവാഹം കഴിക്കുകയെന്ന്. ദീപികയായിരിക്കണം എന്റെ കുഞ്ഞുങ്ങളുടെ അമ്മയെന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വിവാഹത്തെക്കുറിച്ച് വളരെ ​ഗൗരവമായാണ് ചിന്തിച്ചിരുന്നത്. ഞാൻ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ഞാൻ അവളോട് പറഞ്ഞു, നീ സമ്മതമെന്നു പറയുന്ന നിമിഷം നമ്മൾ വിവാഹിതരാക്കുമെന്ന്" - രൺവീർ പറയുന്നു. 
 
'Waiting For Deepika Padukone To Be Ready' Ranveer Singh
Author
Mumbai, First Published Nov 30, 2018, 12:47 PM IST

മുംബൈ: വിവാഹം കഴിക്കാൻ മൂന്ന് വർഷം മുമ്പെ ഒരുക്കമായിരുന്നു, ദീപിക പദുക്കോൺ തയ്യാറാകുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്ന്  രൺവീർ സിങ്. വിവാഹശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് രൺവീർ മനസ് തുറന്നത്. 

"എനിക്കറിയാമായിരുന്നു അവളെയാണ് ‍ഞാൻ വിവാഹം കഴിക്കുകയെന്ന്. ദീപികയായിരിക്കണം എന്റെ കുഞ്ഞുങ്ങളുടെ അമ്മയെന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വിവാഹത്തെക്കുറിച്ച് വളരെ ​ഗൗരവമായാണ് ചിന്തിച്ചിരുന്നത്. ഞാൻ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ഞാൻ അവളോട് പറഞ്ഞു, നീ സമ്മതമെന്നു പറയുന്ന നിമിഷം നമ്മൾ വിവാഹിതരാക്കുമെന്ന്" - രൺവീർ പറയുന്നു. 

സഞ്ജയ് ലീല ബൻസാലി സംവി​ധാനം ചെയ്ത രാംലീലയുടെ ചിത്രീകരണ സമയത്താണ് ദീപികയും രൺവീറും തമ്മിൽ പ്രണയത്തിലാകുന്നത്. "പ്രണയത്തിലായി ആറ് മാസങ്ങൾക്കുശേഷം ദീപികയാണ് എന്റെ ജീവിത സഖിയെന്ന് ഞാൻ തിരിച്ചറിഞ്ഞു. പിന്നീട് വളരെ മനോഹരമായി ആ ബന്ധം ‍ഞാൻ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.

അവൾ എന്താണോ ആ​ഗ്രഹിക്കുന്നത്, അതെനിക്ക് അവൾക്ക് നൽകണം. അതാണ് ഉത്തമ ഭർത്താവ് ചെയ്യേണ്ടത്. ദീപികയുടെ ആ​ഗ്രഹമായിരുന്നു ലേക്ക് കോമോയിലേെ വിവാഹം. അവൾ ആ​ഗ്രഹിച്ചതുപോലെ വളരെ മനോഹരമായി വിവാഹ വേദി ഒരുക്കി. എല്ലാ അർഥത്തിലും അത്തരമൊരു വിവാഹത്തിന് ദീപിക അർഹയാണ്. ദീപകയുടെ സന്തോഷമാണ് എന്റെയും സന്തോഷം"-രൺവീർ പറഞ്ഞു.  

നവംബർ 14, 15 തീയതികളിലായി ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു ദീപിക-രൺവീർ വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.    
 
വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ദീപികയുടെ ജന്മനാടായ ബെംഗളൂരുവില്‍ വച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. ഇതിന് പുറമേ രണ്‍വീറിന്റെ സഹോദരി റിതികയും ഇരുവര്‍ക്കുമായി മുംബൈയില്‍ ഗംഭീര വിരുന്നൊരുക്കിയിരിക്കുന്നു. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്തിലാണ് വത്തായിരുന്നു സൽക്കാരം.   

Follow Us:
Download App:
  • android
  • ios