തിരുവനന്തപുരം: പത്തുദിവസം കൊണ്ട് 19 കോടിരൂപ ബോക്സ് ഓഫീസില്‍ നിന്നും വാരിക്കൂട്ടി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. തുടര്‍ച്ചയായി മൂന്നാം ബോക്സ് ഓഫീസ് വിജയം കരസ്ഥമാക്കുന്ന മോഹന്‍ലാലിന്‍റെ ഈ പുതിയ ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കലക്ഷന്‍ എടുത്താല്‍ 20 കോടിക്ക് മുകളില്‍ വരും. 10 ദിവസത്തില്‍ അയ്യായിരം ഷോയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വെള്ളിമൂങ്ങ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം സംവിധായകന്‍ ജിബു ജേക്കബ് വീണ്ടും ഒരു ഹിറ്റ് ലഭിച്ച സന്തോഷത്തിലാണ്.
പുലിമുരുകന് ശേഷം ഏറ്റവും വേഗത്തിൽ 5000 ഷോ പൂർത്തിയാക്കുന്ന ചിത്രം കൂടിയാണ് മുന്തിരിള്ളികൾ തളിർക്കുമ്പോൾ. തിരുവനന്തപുരം ജില്ലയിലെ കലക്ഷൻ 75 ലക്ഷമാണ്. ഇതിൽ 46 ലക്ഷം ഏരീസ് പ്ലക്സ് തിയറ്ററിൽ നിന്ന് മാത്രം. കൊച്ചി മൾടിപ്ലക്സുകളിൽ നിന്നും പത്തുദിവസം കൊണ്ട് ചിത്രം ഒരു കോടി കലക്ഷനിലെത്തിയിരുന്നു. മോഹൻലാലിനിത് ഹാട്രിക് റെക്കോർഡ് ആണ്. പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങൾക്ക് ശേഷം കൊച്ചി മൾടിപ്ലക്സില്‍ നിന്നും ഒരുകോടി കലക്ഷൻ കിട്ടുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രം.
