ചെന്നൈ: വിക്രം നായകനായ ആക്ഷന്‍ ചിത്രമായിരുന്നു ഇരുമുഖന്‍. അഖിലന്‍ എന്ന റോ ഏജന്‍റ് റോളില്‍ എത്തിയ വിക്രത്തിന്‍റെ നായക കഥാപാത്രത്തിന് വില്ലനായി എത്തിയത് വിക്രം തന്നെ അവതരിപ്പിച്ച ലൗ എന്ന കഥാപാത്രമായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തില്‍ സംഭവിച്ച തെറ്റുകളാണ് അടുത്തിടെ ഇറങ്ങിയ യൂട്യൂബില്‍ ഹിറ്റായ വീഡിയോ കാണിച്ചുതരുന്നത്.