1. ഇന്ത്യയില്‍ അടക്കം ലോകത്ത് 4500 തീയറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്തത്. എന്നാല്‍ 5000ത്തിന് മുകളില്‍ തീയറ്ററുകള്‍ പിടിച്ച് ഈ റെക്കോഡ് കബാലി പഴങ്കഥയാക്കി. 

2. യൂട്യൂബ് റെക്കോർഡുകളുടെ കാര്യത്തിലും മുമ്പൻ കബാലി തന്നെ. ബാഹുബലി ട്രെയിലർ യുട്യൂബ് വഴി വീക്ഷിച്ചത് ഒരു കോടി പ്രാവശ്യമാണെങ്കിൽ, കബാലിയുടെ ടീസർ കണ്ടത് രണ്ടു കോടിയിലധികം പ്രാവശ്യം. 

3. തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിലാണു ബാഹുബലി റിലീസ് ചെയ്തത്. പക്ഷേ കബാലിയാകട്ടെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവ കൂടാതെ മലായ് ഭാഷയിലുമെത്തും. മലായ് ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണു കബാലി. 

4. ബാഹുബലി റിലീസിന് മുന്നോടിയായി നേടിയത് 162 കോടിയാണെങ്കില്‍. കബാലിയുടേത് 200 കോടിയ്ക്കും മേലെയാണ്.

5. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ ബാഹുബലി ഉണ്ടാക്കിയപ്പോള്‍, വിമാനത്തില്‍ പ്രമോഷന്‍ നടത്തിയാണ് കബാലി ഞെട്ടിച്ചത്.