പ്രണവ് മോഹന്‍ലല്‍ നായകനാകുന്ന ചിത്രം ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ് നായകനാകുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് ആറ് മണിക്ക് റിലീസ് ചെയ്യും. സംവിധായകന്‍ ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പാര്‍ക്കൗര്‍ അഭ്യാസ മുറയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.