മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട്2 വിജയകരമായി മുന്നേറുന്നതിനിടെ ഫേസ്ബുക്കിലൂടെ ലൈസ് സ്ട്രീമിങ് നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു. കേരളത്തിന് പുറത്ത് ചിത്രം റിലീസ് ചെയ്തതിന്‍റെ അടുത്ത ദിവസമാണ് ഈ സംഭവം. വ്യാജ വീഡിയോ സൈറ്റിലും ചിത്രം എത്തി.

 ഇതിനെതിരെ നിര്‍മാതാവും നടനുമായ വിജയ്ബാബു സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. സൈബര്‍ സെല്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ െഎപി അഡ്രസുകള്‍ നിരീക്ഷിച്ച് വരികയായിരുന്നു.

ഒരാളെ അറസ്റ്റ് ചെയ്ത വിവരം വിജയ് ബാബു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. നേരത്തെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുമെന്നും വിജയ്ബാബു മുന്നറിയിപ്പ് നല്‍കിയിരുന്നു.