ആളൊരുക്കം മാര്‍ച്ച് 29 ന് തിയേറ്ററുകളിലേക്ക്

First Published 17, Mar 2018, 1:30 PM IST
aalorukkam releases on march 29
Highlights
  • റിലീസ് തീയതി മാറ്റി
  • മാര്‍ച്ച് 29 ന് തിയേറ്ററുകളിലെത്തും

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹമാക്കിയ ആളൊരുക്കം മാര്‍ച്ച് 29 ന് തിയേറ്ററുകളിലേക്ക്. നേരത്തേ മാര്‍ച്ച് 23നാണ് തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് 29 ലേക്ക് മാറ്റുകയായിരുന്നു. 

വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളി ലോനപ്പനാണ്. ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രമായി അഭിനയിച്ചതിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. 

വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ പാടുന്നു എന്നതും ആളൊരുക്കത്തിനെ വേറിട്ടതാക്കുന്നു. ഇന്ദ്രന്‍സിന് പുറമെ കൊച്ചിയിലെ ആക്ട് ലാബിലെ കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് റോണ് റാഫേലാണ്. 
 

loader