ബോളിവുഡിന്റെ ചരിത്രത്തിലാദ്യമായി അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഒരുമിക്കുന്നു. യാഷ് രാജ് ഫിലിംസിന്റെ അടുത്ത സംരംഭമായ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഇക്കാര്യം ട്വിറ്ററിലൂടെ ആമിര്‍ ഖാന്‍ തന്നെ പുറത്തുവിട്ടു.

ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റും ഷെഹന്‍ ഷായും ഒന്നിക്കുന്നു. യാഷാ രാജ് ഫിലിംസിന്റെ ബാനറിലാണ് രണ്ട് വമ്പന്‍ താരങ്ങളെ അണിനിരത്തി ചിത്രം ഒരുങ്ങുന്നത്. ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച ആമിര്‍ ഖാന്‍ ആഹ്ലാദവും പങ്കുവച്ചു. തന്റെ ഐക്കണോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണെന്നും എത്രയോ കാലമായി കാത്തിരുന്ന അവസരമാണിതെന്നും ആമിര്‍ പറയുന്നു. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം തുടങ്ങും. അടുത്ത ദിവാളിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. ധൂം 3 ഒരുക്കിയ വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായിക ആരാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ജോലികള്‍ തുടങ്ങുന്നതിനായി അക്ഷമനായി കാത്തിരിക്കുകയാണെന്ന് ആമിര്‍. അതേ അക്ഷമയായിരിക്കും ഇനി ആരാധകര്‍ക്കും.