ആമിര്‍ ഖാന്റെ മഹാഭാരതം 1000 കോടി ബജറ്റില്‍, നിര്‍മ്മാണപങ്കാളിയായി റിലയൻസും

ആമിര്‍ ഖാൻ തന്റെ സ്വപ്‍നപദ്ധതിയായി കണ്ടിരുന്ന സിനിമയാണ് മഹാഭാരതം. ചിത്രത്തില്‍ ശ്രീകൃഷ്‍ണനായി അഭിനയിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമെന്നും ആമിര്‍ ഖാൻ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മ്മാണത്തില്‍ റിലയൻസ് മേധാവി മുകേഷ് അംബാനിയും കൈകോര്‍ക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. 1000 കോടി രൂപയുടെ ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പ്രമുഖര്‍ ചിത്രത്തിനായി ഒന്നിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം മലയാളത്തിലും മഹാഭാരതം സിനിമയാകുന്നുണ്ട്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭീമനെയാണ് മോഹൻലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുക.