മലയാളത്തിലെ മുന്‍നിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമ എബി യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ നിവിന്‍ പോളിയാണ് യൂ ടൂബില്‍ ട്രെയിലര്‍ റിലീസ് ചെയ്തത്.

ശാരീരികമായ പരിമിതികള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്ന യുവാവ് സ്വന്തമായി വിമാനം നിര്‍മിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. വിനീത് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് സന്തോഷ് ഏച്ചിക്കാനമാണ്. സുവിന്‍.കെ.വര്‍ക്കിയാണ് നിര്‍മ്മാണം.