തങ്ങളുടെ ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങളും സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കുന്ന താരദമ്പതികളാണ് അമ്പിളി ദേവിയും, ആദിത്യന്‍ ജയനും. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് ഇവരെന്നും പ്രിയപ്പെട്ടവരുമാണ്. ഇരുവരുടേയും ജീവിതത്തിലെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്പിളിയുടെ അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷികത്തിനായി ആദിത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ട വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

' എന്നും ഞങ്ങള്‍ക്ക് ഒപ്പം ആയുസ്സും ആരോഗ്യവുമായി നിങ്ങള്‍ ഉണ്ടാകാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ചില സമയങ്ങളില്‍ ചില കുറവുകള്‍ ഞാന്‍ അറിയാതെ പോകുന്നത് ഈ രണ്ടുപേര്‍ കാരണമാണ്. ചില പിണക്കവും പരിഭവവും ഒക്കെ ഉണ്ടായാലും മനസ്സില്‍ വലിയ സ്ഥാനമാണ്. ഇന്ന് എനിക്ക് നല്ല ഒരു ജീവിതം കിട്ടാന്‍ കാരണവും ഈ രണ്ടുപേരാണ്. ഈശ്വരന്‍ ആയുസ്സും ആരോഗ്യവും കൊടുത്ത് എന്നും ഞങ്ങള്‍ക്ക് ഒപ്പവും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒപ്പവും ഉണ്ടാകട്ടെ. മുപ്പത്തൊമ്പതാം വിവാഹ ആശംസകള്‍'. എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അമ്പിളിദേവിയും അച്ഛനും അമ്മയ്ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മലയാളത്തിന്റെ അനശ്വര നായകന്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍ ജയന്‍. സീത എന്ന പരമ്പരയില്‍ ഭാര്യാഭര്‍ത്താക്കന്മാരിയി അഭിനയിച്ചിരുന്ന അമ്പിളിദേവിയും ആദിത്യനും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്.