കൊച്ചി: ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോകിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളം ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ നികിതയാണ് വധു. 

ഞായറാഴ്ചയായിരുന്നു ഇരുവരുടെയും നിശ്ചയം. നടന്‍ ആസിഫ് ആലി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ച് വിവാഹം നടത്താനാണ് തീരുമാനം. 

'പറവ'യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ 'വരത്തനി'ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ഏറ്റവുമൊടുവില്‍ ആസിഫ് അലി നായകനായ മന്ദാരത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.