മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 61ന്റെ ചെറുപ്പം.തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. 

ടന്‍ മോഹന്‍ലാലിന് ഇന്ന് ജന്മദിനം. 61ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്. 

മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 61ന്റെ ചെറുപ്പം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. 

അടച്ചു പൂട്ടലിനിടെ ആയിരുന്നു അറുപതാം പിറന്നാള്‍. ലോക്ഡോണ്‍ തുടരുന്നതിനിടെ മറ്റൊരു ജന്മദിനം കൂടി. വീട്ടിലിരിക്കുമ്പോഴും പ്രേക്ഷകരുടെ വിരല്‍തുമ്പില്‍ വിരുന്നായി ദൃശ്യം 2.ജോര്‍ജ് കുട്ടിക്ക് പിന്നാലെ കുഞ്ഞാലിമരക്കാരും നെയ്യാറ്റിന്‍കര ഗോപനും എല്ലാം വെല്ലുവിളികളുടെ കാലത്ത് പുതിയ പ്രതീക്ഷകളായി മാറുകയാണ്.