കൈതി 2, വിക്രം 2, സ്റ്റാന്‍റ് എലോണ്‍ എന്നീ സിനിമകളാണ് എൽസിയുവിന്റേതായി വരാനിരിക്കുന്നത്.

ലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി തട്ടത്തിൻ മറയത്തിലൂടെ കരിയർ മാറി മറിഞ്ഞ നടനാണ് നിവിൻ പോളി. പിന്നീട് ഒടുപിടി മികച്ച സിനിമകൾ നിവിന്റേതായി മലയാളികൾക്ക് ലഭിച്ചുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിറ്റ് സിനിമകളൊന്നും നിവിനെ തേടി എത്തിയിരുന്നില്ല. വർഷങ്ങൾക്ക് ശേഷം എന്ന സിനമയിലെ ​ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ഏറ്റവും ഒടുവിൽ നിവിൻ ആരാധകനെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്തിയത്. എന്നാൽ ഇതൊന്നും അല്ല വൻ തിരിച്ചു വരവിന് താരം തിരിതെളിച്ചു കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം മലയാളികൾ ഉൾപ്പടെ ഉള്ളവരോട് അറിയിച്ചിരിക്കുകയാണ്.

ലോകേഷ് കനകരാജിന്റെ എൽസിയുവിന്റെ ഭാ​ഗമായ ബെൻസ് എന്ന പടത്തിലാണ് മാസ് വില്ലനായി നിവിൻ പോളി കഴിഞ്ഞ ദിവസം അവതരിച്ചത്. വൻ സർപ്രൈസ് ആയിരുന്നു നിവിന്റെ ആ എൻട്രി. സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ്, സ്വർണ്ണ പല്ല് വച്ച്, ദേഹത്ത് ചോരക്കറയുമായി നിൽക്കുന്ന നിവിന്റെ ലുക്ക് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു. ഈ വേളയിൽ നിവിൻ പോളിയുടെ പഴയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

"വില്ലൻ വേഷം ചെയ്യണമെന്ന് എനിക്ക് വലിയ ആ​ഗ്രഹമാണ്. ഭയങ്കര കൊടും ക്രൂരനായ വില്ലൻ. സൊസൈറ്റി കമ്മിറ്റ്മെൻസോ നന്മമരം പരിപാടികളോ ഇല്ലാത്തൊരു വില്ലൻ. പ്രോപ്പർ ഡാർക്ക് വില്ലൻ", എന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞത്. നിവിന്റെ ആ ആ​ഗ്രഹം ഒടുവിൽ ലോകേഷ് കനകരാജ് നിറവേറ്റി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

Scroll to load tweet…

രാഘവ ലോറൻസ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബെൻസ്. വാൾട്ടർ എന്നാണ് നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. കൈതി 2, വിക്രം 2, സ്റ്റാന്‍റ് എലോണ്‍ എന്നീ സിനിമകളാണ് ഇനി എൽസിയുവിന്റേതായി വരാനിരിക്കുന്നത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News