അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനനടത്തിയ സദാചാര ഗുണ്ടായിസം കേരളത്തില്‍ ഫാസിസ്റ്റ് ശക്തികളുടെ ഇടപെടലുകളുടെ പ്രത്യക്ഷ രൂപമാണ്. സദാചാരഗുണ്ടകള്‍ യുവതി യുവാക്കളെ ചൂരല്‍ കൊണ്ട് അടിച്ചോടിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെടാതിരുന്നത് ശരിയായില്ല. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ന്യായീകരിക്കാനാവാത്ത തെറ്റാണെന്നും ടോവിനോ പറഞ്ഞു.
കേരളത്തില്‍ പ്രണയം ബലാത്സംഗത്തേക്കാളും വലിയകുറ്റമായി ചിത്രീകരക്കുകയാണ്. ബലാത്സംഘവും മറ്റു അതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരെ നടക്കുമ്പോള്‍ പ്രതികരിക്കാതിരുന്നവരാണ് ഇപ്പോള്‍ ചൂരലുമായി ഇറങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് പ്രണയിതാക്കളെ തടയുവാന്‍ അവകാശമില്ല.
യഥാര്‍ത്ഥ പ്രണയവും സ്‌നേഹവും ഇല്ലാത്തതാണ് നമ്മള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ സമയത്താണ് പ്രണയിതാക്കളെ തിരഞ് ചൂരല്‍ വടിയുമായി ഒരു സംഘം ഇറങ്ങി തിരിക്കുന്നതെന്നും ടോവിനോ കുറ്റപ്പെടുത്തി. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ടോവിനോ തോമസ്.

