ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അച്ഛന്‍ ചന്ദ്രശേഖര്‍ മനസുതുറക്കുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള യൂത്ത് ഐക്കണാണ് വിജയ്. വലിയ ആരാധക പിന്‍ബലം വിജയ്ക്കുണ്ട്, നാളെ എന്താകും എന്ന് ഇപ്പോള്‍ പ്രവചിയ്ക്കുന്നില്ലെന്ന് വിജയിന്റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ക്രിസ്ത്യന്‍ മതവിശ്വാസിയെന്ന് പറയാന്‍ ഭയമില്ല. അതുകൊണ്ടാണ് മുഴുവന്‍ പേരില്‍ വിജയ് പൊതുപ്രസ്താവന പുറത്തിറക്കിയത.് രാഷ്ട്രീയക്കാര്‍ പക്വത കാണിയ്ക്കണമെന്നും സാമൂഹ്യപ്രശ്‌നങ്ങളെയും മതത്തെയും കൂട്ടിക്കെട്ടരുതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഇനിയും ചിത്രങ്ങളില്‍ രാഷ്ട്രീയം പറയും. സാധാരണക്കാരെ ബാധിയ്ക്കുന്ന വിഷയങ്ങള്‍ ഇനിയും വിജയ് ചിത്രങ്ങളിലുണ്ടാകും.
മെര്‍സിന്റെ ഏഷ്യാനെറ്റ് ന്യൂസിനോട് തെലുഗു പതിപ്പായ അദിരിന്ദിയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചെന്നും ചന്ദ്രശേഖര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ചിത്രം റിലീസ് ചെയ്യും. 400 ഓളം റിലീസ് കേന്ദ്രങ്ങളിലാണ് തെലുഗു പതിപ്പ് റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
