Asianet News MalayalamAsianet News Malayalam

അനുമോളുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടി.!

  • വലിയ അപകടം പറ്റിയ രീതിയില്‍ ആയിരുന്നു അനുമോളിന്‍റെ ചിത്രങ്ങള്‍
  • 'മരം പെയ്യുമ്പോള്‍' എന്ന ചിത്രത്തിലെ തന്‍റെ മേക്ക് ഓവറാണ് ഇതെന്നാണ് അനുമോള്‍ വ്യക്തമാക്കുന്നത്
actress anu mol make over
Author
First Published Jul 24, 2018, 10:55 AM IST

സോഷ്യല്‍ മീഡിയയില്‍ നടി അനുമോള്‍ ഇട്ട ചിത്രങ്ങള്‍ ശരിക്കും ആരാധകരെ ഞെട്ടിച്ചു. വലിയ അപകടം പറ്റിയ രീതിയില്‍ ആയിരുന്നു അനുമോളിന്‍റെ ചിത്രങ്ങള്‍. എന്നാല്‍ 'മരം പെയ്യുമ്പോള്‍' എന്ന ചിത്രത്തിലെ തന്‍റെ മേക്ക് ഓവറാണ് ഇതെന്നാണ് അനുമോള്‍ വ്യക്തമാക്കുന്നത്.

'ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം  അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാടു പേരുടെ കഷ്ടപ്പാട്്  ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം ചിന്തിക്കാവുന്നതേയുള്ളൂ. 

അനില്‍ ആയിരുന്നു മരം പെയ്യുമ്പോള്‍ എന്ന സിനിമയുടെ സംവിധായകന്‍. എനിക്ക് ഈ മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്കായായിരുന്നു.' അനുമോള്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.  നാല്‍പ്പതു വര്‍ഷം മുന്‍പ് മുംബൈയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയുള്ളതാണ് ഈ ചിത്രം. മായ ശങ്കര്‍ എന്ന നേഴ്‌സായായിരുന്നു അനുമോളുടെ കഥാപാത്രം.

 ക്രൂരമാനഭംഗത്തിന് ഇരയായ നഴ്‌സ് ദയാവധത്തിന് അപേക്ഷിക്കുന്നതുംഎന്നാല്‍ ഇന്ത്യയില്‍ ദയാവധം നിരോധിച്ചിരിക്കുന്നതിനാല്‍ അപേക്ഷ നിരസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പ്രമേയം. 

Follow Us:
Download App:
  • android
  • ios