തൃശൂര്‍: വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി ഭാവന വ്യക്തമാക്കി. വിവാഹ നിശ്ചയത്തിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് കഴിഞ്ഞത് വിവാഹമല്ല വിവാഹ നിശ്ചയമായിരുന്നെന്നും നടി വ്യക്തമാക്കി. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നു കരുതിയാണ് വളരെ രഹസ്യമായി വെച്ചതെന്നും അതിനുവേണ്ടി തന്നെയാണ് ചടങ്ങുകള്‍ പുറത്തു വയ്ക്കാതെ വീട്ടില്‍ തന്നെ വെച്ചതെന്നും നടി പറഞ്ഞു. എന്നാല്‍ വാര്‍ത്ത പുറത്തറിയുകയും ചെയ്തു എന്നും ഭാവന പറഞ്ഞു.
അടുത്ത കൂട്ടുകാരോട് വിവരം പറയുകമാത്രമാണ് ചെയ്തത്. അവരെപ്പോലും താന്‍ ക്ഷണിച്ചിരുന്നില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കല്യാണം എല്ലാവരെയും അറിയിക്കുമെന്നും ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായിരിക്കുമെന്നും ഭാവന പറഞ്ഞു. ഇന്ന് രാവിലെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മജ്ഞു വാര്യരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
