തൃശ്ശൂര്‍: മലയാളികളുടെ പ്രിയ നടി ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തി. ജവഹര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് മറ്റ് ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 

വിവാഹത്തിന് ആശംസയുമായി നിരവധി താരങ്ങളാണ് എത്തുന്നത്. സിനിമാ രംഗത്തു നിന്നുള്ളവര്‍ക്ക് വൈകുന്നേരം ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിരുന്നൊരുക്കിയിരിക്കുന്നത്. ഭാവനയ്ക്ക് വിവാഹാശംസകള്‍ അറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും ആഘോഷങ്ങള്‍ പൊടിക്കുകയാണ്.