ചിന്താവിഷ്ടയായ ശ്യാമളയിലെ സുപ്രസിദ്ധമായ രംഗം പുനരവതരിപ്പിച്ചപ്പോള്‍ നായിക ക്യാമറമാന് കൊടുത്ത പണി വൈറലാകുന്നു

ചിന്താവിഷ്ടയായ ശ്യാമളയിലെ സുപ്രസിദ്ധമായ രംഗം പുനരവതരിപ്പിച്ചപ്പോള്‍ നായിക ക്യാമറമാന് കൊടുത്ത പണി വൈറലാകുന്നു. തൃശ്ശൂരില്‍ ഒരു സോപ്പിന്‍റെ പരസ്യ ചിത്രീകരണത്തിനിടെയാണ് സംഭവം. മുന്‍പ് ചിന്താവിഷ്ടയായ ശ്യാമളയിലെ കോമഡി സീനായ 'പരിമള സോപ്പ്' മോഡലിലാണ് സോപ്പിന്‍റെ പരസ്യം. ആര്‍ട്ടിസ്റ്റിന് ഒപ്പം തന്നെ ക്യാമറയും ചാടും.

നടി കുളത്തിലേക്ക് ചാടാൻ കാത്തിരിക്കുന്ന ക്യാമറാമാൻ, കൗണ്ട് കഴിഞ്ഞയുടന്‍ എടുത്തുചാടി, എന്നാല്‍ നായിക ചാടിയില്ല. പിന്നെ സെറ്റില്‍ മൊത്തം കൂട്ടച്ചിരി. കഥ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി തരുഷിയാണ് ക്യാമറമാന് പണി കൊടുത്തത്. ക്യാമറാമാനായത് സി.ടി കബീറും. ചിത്രീകരണത്തിനിടയില്‍ സംഭവിച്ച ഈ രംഗം വൈറലായത്, ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ്.