ഇക്കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ താരങ്ങള്‍ മൊട്ടയടിച്ച് ലുക്ക് മാറ്റുന്ന വാര്‍ത്തകള്‍ വരാറുണ്ട്. ഷംന കാസിമും, അനുഷ്‌ക ഷെട്ടിയും അനുപമയുമൊക്കം മുടിമുറിച്ച് രൂപമാറ്റം വരുത്തിയിരുന്നു. ഈ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ മറ്റൊരു താരം കൂടി മൊട്ടയടിച്ച് രൂപമാറ്റം വരുത്തിയിരിക്കുകയാണ്. ലെനയാണ് ലുക്ക് മാറ്റിയ മറ്റൊരു താരം.ബോയ്കട്ടില്‍ എത്തിയ ലെന മുടി മുറിക്കാനുള്ള കാരണം വ്യക്തമല്ല. മുടി മുറിച്ച് രൂപമാറ്റം വരുത്തിയ ചിത്രം ലെന തന്നെയാണ് ഫേസ്ബുക്ക് വഴി പങ്കുവച്ചത്. കൈനിറയെ സിനിമയുമായി മുന്നേറുന്ന താരാമാണ് ലെന. പൃഥിരാജ് നായകനാകുന്ന വിമാനമാണ് ലെനയുടെ അടുത്തിറങ്ങുന്ന സിനിമ.
