പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് ജീവനക്കാരെ താന്‍ മര്‍ദ്ദിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമെന്ന് നടി മിത്രാ കുര്യന്‍. തന്‍റെ കാറിലിടച്ച ശേഷം ബസ് നിര്‍ത്താതെ പോയതിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മിത്രാ കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ജീവനക്കാരെ ബസ് സ്റ്റാന്‍റില്‍ കയറി മിത്രാ കുര്യനും, മറ്റ് ചിലരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാരോപിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ ഇന്നലെ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നടിയുടെ കാറില്‍ തിരുവമ്പാടി ഈരാറ്റുപേട്ട ബസ് തട്ടിയതിനെ തുടര്‍ന്നായിരുന്നു സംഭവം. ബസ്നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ മിത്ര ബസ് സ്റ്റാന്‍റില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി

അതേസമയം കാറില്‍ ബസ് തട്ടിയത് ചോദിക്കാന്‍ ചെന്ന തന്നോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് മിത്രയുടെ വിശദികരണം.കാറില്‍ തനിക്കൊപ്പം, അച്ഛനും,അപ്പുപ്പനും മാത്രമാണുണ്ടായിരുന്നത് പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.