കൊച്ചി: തിരുവോണ ദിവസവും ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഓണക്കോടിയുമായി ജയറാമെത്തി. സബ്ജയിലില്‍ എത്തിയായിരുന്നു ജയറാം ഓണക്കോടി കൈമാറിയത്. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് നടനും സുഹൃത്തുമായ ജയറാം ആലുവ സബ് ജയിലിലെത്തി.. ഏകദേശം മുക്കാല്‍ മണിക്കൂറോളെ ജയറാം ദിലീപുമായി സംസാരിച്ചു. 

ദിലീപിന് ഓണക്കോടി കൈമാറിയാണ് ജയറാം മടങ്ങിയത്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും വര്‍ഷങ്ങളായുള്ള പതിവാണിതെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി താരങ്ങള്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ദിലീപ് ജയിലിലായ ശേഷം ആദ്യമായി ഭാര്യ കാവ്യാ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. 

പിന്നാലെ നിരവധി താരങ്ങള്‍ ദിലീപിനെ കാണാനെത്തി. അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുക്കാനായി ബുധനാഴ്ച നാലു മണിക്കൂര്‍ സമയം പുറത്ത് പോകാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിടിട്ടുണ്ട്. ആലുവ മണല്‍പ്പുറത്തും വീട്ടിലുമായാണ് ചടങ്ങുകള്‍ നടക്കുന്നത്.