സോഷ്യല്‍മീഡിയ ഹര്‍ത്താലിനെതിരെ പാര്‍വതി

First Published 16, Apr 2018, 1:10 PM IST
Actress parvathi on social media harthal
Highlights
  • ക്വത സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ നടി പാര്‍വതി

ക്വത സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ നടി പാര്‍വതി. ഹര്‍ത്താലിന്‍റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണെന്ന് പാര്‍വതി പോസ്റ്റില്‍ ആരോപിക്കുന്നു.

ഇന്നലെ സോഷ്യല്‍ മീഡിയയിലെ ഒരു പറ്റം ചെറുപ്പക്കാരാണ് ഹര്‍ത്താല്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വഴി തടയുകയും അക്രമം നടത്തുകയും ചെയ്യുകയാണ് ഒരു വിഭാഗം ചെറുപ്പക്കാര്‍. ദേശീയ പാതയിലടക്കം വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പൊലീസ് ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. 

loader