ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് പ്രിയങ്ക ചോപ്ര. താരത്തിന്‍റെ പ്രതിഫലം കേട്ടാല്‍ ഞെട്ടുമെന്നുറപ്പ്. ഇതുമൂലം പ്രിയങ്കയ്ക്ക് ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ തുക എത്രയാണെന്ന് വ്യക്തമല്ല.

ഇയ്യിടെ ഒരു അവാര്‍ഡ് നിശയ്ക്ക് വേണ്ടി പ്രിയങ്ക ചോദിച്ച സംഖ്യയെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അരമണിക്കൂര്‍ ഷോയില്‍ പങ്കെടുക്കാന്‍ 12 കോടി രൂപയാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. ടൈംസ് നൗ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇത്രയും തുക സംഘാടകര്‍ വിസമ്മതിച്ചതോടെ പ്രിയങ്ക ഷോ ഉപേക്ഷിക്കുകയും ചെയ്തു. 

 പ്രിയങ്ക പങ്കെടുക്കുമെന്നാണ് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ താരത്തിന്‍റെ കടുംപിടുത്തം സംഘാടകരെ തളര്‍ത്തിയെന്നു തന്നെ പറയാം. പ്രിയങ്കയ്ക്ക് പുറമെ ഷാരൂഖാനും ഷോയില്‍ പങ്കെടുത്തിരുന്നില്ല. അത് വലിയ ബഹളത്തിന് വഴിവെക്കുകയും ചെയ്തു.