ബാത്റൂം ദൃശ്യങ്ങള്‍ പുറത്തായത് സഹോദരി വഴി സാറാഖാന്‍റെ വെളിപ്പെടുത്തല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് നടി

മുംബൈ: ടെലിവിഷന്‍ താരം സാറാ ഖാന്റെ കുളിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നില്‍ സംഭവിച്ചതെന്തെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്‍റെ സഹോദരി ആര്യാഖാനാണ് ബാത്ഡബ്ബിലെ ദൃശ്യങ്ങള്‍ പ്രചരിപ്പച്ചതെന്നും അവള്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നും സാറാ ഖാന്‍ പ്രതികരിച്ചു.

 സഹോദരി ആര്യ ഖാന്‍ ആണ് അതിന് പിന്നിലെന്നും മദ്യപിച്ച് അബോധാവസ്ഥയിലാണ് തന്റെ വിഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതെന്നും സാറാ ഖാന്‍ പ്രതികരിച്ചു. ‘എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അതൊരു വലിയ തെറ്റായിപ്പോയി. അവള്‍ തമാശ കളിച്ചതാണ്. അവള്‍ മദ്യപിച്ചിരുന്നു. സാങ്കേതിക വിദ്യയുടെ മോശം വശമാണ് ഞാന്‍ അനുഭവിച്ചത്. ഞാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു’ സാറ പറഞ്ഞു.

View post on Instagram

ആര്യ ഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഉടന്‍ തന്നെ അത് നീക്കം ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പെട്ടന്ന് തന്നെ പ്രചരിക്കുകയായിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചരണങ്ങളും നടന്നു. ഇവയെല്ലാം നിഷേധിച്ചാണ് സാറ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്നു സാറഖാന്‍.