പല സെലിബ്രിറ്റികളെയും കുറിച്ച് നിരവധി തവണ സോഷ്യല്‍ മീഡിയില്‍ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവുമൊടുവില്‍ ടെലിവിഷന്‍ അവതാരകയും നടിയുമായ ശ്വേത തിവാരിയെ കുറിച്ചാണ് ഇങ്ങനെ വാര്‍ത്തകള്‍ വന്നത്. സാക്ഷി തന്‍വാര്‍ എന്ന പേരിലുള്ള ട്വിറ്റര്‍ എക്കൗണ്ടിലാണ് ശ്വേത വിടവാങ്ങിയെന്ന് പറഞ്ഞുകൊണ്ടുള്ള ആദ്യ ട്വീറ്റ് വന്നത്. ശ്വേതയുടെ സുഹൃത്താണെന്ന് അവകാശപ്പെട്ടായിരുന്നു ട്വീറ്റ്. തുടര്‍ന്ന് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്‍തു.
വ്യാജ വാര്‍ത്തയെ കുറിച്ച് ശ്വേതയുടെ പ്രതികരണം -
വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാനില്ല. ഇതിപ്പോള്‍ മൂന്നാമത്തെ തവണയാണ് ഞാന്‍ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നെ ആരും പറഞ്ഞ് കൊല്ലാന്‍ ശ്രമിക്കേണ്ട. ഇപ്പോള്‍ കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുകയാണ്-.
ശ്വേതയുടെ ഭര്‍ത്താവ് അഭിനവ് കോലിയുടെ പ്രതികരണം-
ജോലി തിരക്കിനിടയിലായിരുന്നതിനാല്‍ ഞാന്‍ ഈ പ്രചരണങ്ങളെപ്പറ്റി അറിഞ്ഞിരുന്നില്ല. ഒരുപാട് പേര്‍ എന്നെ വിളിച്ച് കാര്യം തിരക്കി. ഞാന്‍ ആകെ പരിഭ്രമിച്ചു പോയി. അപ്പോള്‍ തന്നെ ശ്വേതയെ വിളിച്ചു. സംഭവം കേട്ടപ്പോള്‍ ശ്വേത ചിരിക്കുകയായിരുന്നു.
