കോഴിക്കോടുകാരനാണ് ഇദ്ദേഹം
ഇന്ത്യയുടെ സ്വപ്‌ന സുന്ദരി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബായിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി. മൃതദേഹം എംബാം ചെയ്തതിന് ശേഷം അഷറഫിന് കൈമാറിയതായി ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ പറയുന്നു. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍ നിന്നാണ് അഷറഫിന് മൃതദേഹം കൈമാറിയതിനുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
പ്രവാസ ജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് അഷറഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ്. വിവിധ രാജ്യക്കാരുടെ മൃതദേഹങ്ങള്‍ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ നിന്നു അഷറഫ് നാട്ടിലെത്തിച്ചിട്ടുണ്ട്. ഇതുവരെ അയ്യാരത്തോളം മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവരരവുടെ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു അഷറഫ്.
20 വര്‍ഷമായി അഷറഫ് യുഎഇയിലെ അജ്മാനില്‍ എത്തിയിട്ട്. സ്വന്തമായി ബിസിനസ്സ് നടത്തുന്ന അഷറഫ് പ്രതിഫലമൊന്നും കൂടാതെയാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. ഈ വര്‍ഷത്തെ പത്മശ്രീ പട്ടികയില്‍ അഷറഫ് താമരശ്ശേരിയുടെ പേരുമുണ്ടായിരുന്നു.
