കൊച്ചി: നടൻ ദീലീപിനെതിരെ പരസ്യ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത്. കേസിലെ പ്രതി സുനിലുമായി തനിക്ക് ബന്ധമുണ്ടെന്ന ദിലീപിന്‍റെ പ്രസ്താവന വേദനിപ്പിച്ചെന്നും നടനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി. ആക്രമത്തിനിരയായ നടിയും സുനിലും സുഹൃത്തുക്കളായിരുന്നുവെന്ന് താൻ ദിലീപിനോട് പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിലായിരുന്നു ആക്രമിക്കപ്പെട്ട നടിയും കേസിലെ പ്രതിയും ദീർഘകാലമായി സുഹൃത്തുക്കളാണെന്നും സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ദിലീപ് പറഞ്ഞത്. പ്രസ്താവനയ്ക്കെതിര സിനിമ രംഗത്തെ വനിത കൂട്ടായ്മയടക്കം രംഗത്ത് വന്നു. ഇതിന് പിറകെയാണ് നടനെതിരെ പരസ്യ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത് വന്നത്. 

ഫിബ്രവരിയിൽ ആക്രമിക്കപ്പെട്ടതിന് ശേഷം ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നത് പോലീസ് വിലക്കിയത് കൊണ്ടാണ്, ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഇടക്കാലത്ത് കേസ് ഒതുക്കി തീർത്തു എന്ന പ്രചരണമുണ്ടായിരുന്നു. അത് സത്യമല്ലെന്ന് ിപ്പോൾ വ്യക്തമായല്ലോ എന്ന് പറയുന്ന നടി കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുന്നു. 

പോലീസ് അന്വേഷണം ശരിയായ ദിശയിലാണനന്നും പോലീസിൽ വിശ്വാസമുണ്ടെന്നും പറഞ്ഞ നടി താനും കേസിലെ പ്രതിയും സുഹൃത്തുക്ക്ളാണെന്ന് നടന്‍റെ പ്രസ്താവന വേദനിപ്പിച്ചെന്ന് പറഞ്ഞു. അടിസ്ഥാന മില്ലാത്ത ഇത്തരം പ്രസ്താവനയ്ക്കെതിരെ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ആരെയും ഭയക്കുന്നില്ലെന്നും നടി പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം ദിലീപിന്‍റെ പ്രസ്താവനയെ തള്ളി ലാലും രംഗത്ത് വന്നു. സുനിലും നടിയും തമമിൽ ദീർഘകാലത്തെ പരിചയക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്ന് ലാൽ വ്യക്തമാക്കി

ആക്രമണത്തിനിരയായ നടിയെ അപമാനിച്ച ചലച്ചിത്ര പ്രവർത്തകർക്കെതിരെ കടുത്ത പ്രതിഷേധവുമായി വനിത ചലച്ചിത്ര കൂട്ടായ്മ. ഇരയായ നടിയെ സംശയത്തിന്‍റെ മുനയിൽ നിർത്തുന്നത് മാപ്പർഹിക്കാത്ത നടപടിയാണെന്ന് വുമൺ ഇൻ സിനിമ കളക്ടീവ് പ്രവർത്തകർ കുറ്റപ്പെടുത്ത. 29ന് കൊച്ചിയിൽ ചേരുന്ന അമ്മ ജനറൽ ബോഡിയോഗത്തിലും വിഷയം ചർച്ചയാകും.