ഈ പാട്ണര്‍ പൊളിച്ചു, അദാ ശര്‍മയുടെ ഡാന്‍സ് വൈറല്‍- വീഡിയോ

First Published 26, Mar 2018, 7:15 PM IST
Adah Sharma dances to Bom Diggy Diggy song with grandmother and its totally awesome
Highlights
  • ഈ പാട്ണര്‍ പൊളിച്ചു, അദാ ശര്‍മയുടെ ഡാന്‍സ് വൈറല്‍

ദില്ലി: 1920 എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളീവുഡ് താരമാണ് അദാ ശര്‍മ.  ഹിന്ദി തെലുങ്ക് ചിത്രങ്ങല്‍ തന്‍റെതായ സ്ഥാനം ഉറപ്പിച്ച അദാ വിവാദങ്ങളുടെ തോഴി കൂടിയാണ്.

വസ്ത്രധാരണത്തിന്‍റെ പേരിലും ബെല്ലി ഡാന്‍സിന്‍റെ പേരിലും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു അദാ. ഹോട്ട് ഡാന്‍സുകളാല്‍ ആരാധകരുടെ മനം കവര്‍ന്ന അദായുടെ പുതിയ ഡാന്‍സ് പാര്‍ട്ട്ണര്‍ സ്വന്തം മുത്തശ്ശി തന്നെയാണ്.സോനു കെ ടിറ്റു കി സ്വീറ്റി എന്ന ഗാനത്തിനാണ് ഇരുവരും ഡാന്‍സ് ചെയ്തത്. തന്‍റെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് മുത്തശ്ശിയെന്നും. അവര്‍ എന്നും തനിക്ക് പ്രചോദനമായിരുന്നെന്നും കുറിച്ചാണ് അദാ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അദാ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോ ഷൂട്ട് ചെയ്തത് അദായുടെ അമ്മയാണ്. ഇതിനോടകം 15 ലക്ഷത്തിലധികം പേരാണ് ഇന്‍സ്റ്റഗ്രമില്‍ വീഡിയോ കണ്ടത്.

loader