അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നേയും അടുത്ത വ്യാഴാഴ്ച തിയറ്ററില്‍ എത്തും. ഒരിടവേളയ്ക്ക് ശേഷം കാവ്യ മാധവനും ദിലീപും ഒന്നിക്കുന്ന ചിത്രത്തില്‍ ട്രെയിലര്‍ പുറത്തിറങ്ങി. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ദിലീപ് ആദ്യമായി അടൂരുമായി ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.

പുരുഷോത്തമന്‍ നായരെന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഭാര്യ ദേവിയായി കാവ്യയും. കണ്ട് ശീലിക്കാത്തൊരു പ്രണയ കഥയെന്ന വിശേഷണമാണ് അടൂര്‍ ചിത്രത്തിന് നല്‍കുന്നത്. റിട്ടേര്‍ഡ് സ്കൂള്‍ മാഷായ പപ്പുപ്പിള്ളയുടെ വേഷത്തില്‍ നെടുമുടി വേണുവും ചിത്രത്തിന്‍റെ ഭാഗമാകുന്നു. കൂടാതെ ഇന്ദ്രന്‍സ്, നന്ദു, വിജയരാഘവന്‍, കെപിഎസി ലളിത എന്നിവരുമുണ്ട്. പ്രശസ്ത മറാഠിതാരം സുബോധ് ഭാവെ ഒരു സുപ്രധാന വേഷത്തിലെത്തുന്നു. എം ജെ രാധാകൃഷ്ണന്‍ ക്യാമറയും ഹരികുമാര്‍ ശബ്ദലേഖനവും കൈകാര്യം ചെയ്യുന്നു.