മുംബൈ: ഐശ്വര്യ റായിയുമായി അമിതാബ് ബച്ചന്‍ അകല്‍ച്ചയിലാണെന്ന് സൂചന. പുതിയ ചിത്രത്തിലെ ചില രംഗങ്ങളുടെ പേരിലാണ് മരുമകളുമായി ബിഗ്‌ ബിയ്ക്ക് ഉടക്കിയത് എന്നാണ് വാര്‍ത്ത‍. കരണ്‍ ജോഹറിന്‍റെ യെ ദില്‍ ഹേ മുഷ്കില്‍ എന്ന ചിത്രത്തില്‍ രണ്ബീര്‍ കപൂറുമായുള്ള ആഷിന്‍റെ അടുത്ത രംഗങ്ങളുണ്ട്, ഇത് നീക്കം ചെയ്യണമെന്ന് അമിതാബ് ആവശ്യപ്പെട്ടതായാണ് ബോളിവുഡിലെ സംസാരം.

വിവാഹ ശേഷം ഐശ്വര്യ സിനിമയില്‍ തിരിച്ചെത്തുന്നതിനോട് പൂര്‍ണ്ണ പിന്തുണ നല്‍കിയതാണു ബച്ചന്‍ കുടുംബം. എന്നാല്‍ ഈ ചിത്രത്തിലെ കിടപ്പറ രംഗങ്ങളാണ് ഇവരെ അസ്വസ്ഥരാക്കി. അതെ സമയം ഐശ്വര്യയുടെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരുടെ വ്യക്തിപരമായ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഒക്ടോബറില്‍ റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രത്തിന്‍റെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഈ വാര്‍ത്തയെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഫവദ് ഖാനും അനുഷ്കാ ശര്‍മ്മയുമാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.