മുംബൈ: അഭിഷേക് ബച്ചൻ ദാമ്പത്യത്തില്‍ ഭാഗ്യവാനാണ് എന്ന് പറയാമെങ്കിലും, ബോളിവുഡില്‍ ജൂനിയര്‍ ബച്ചന് അത്ര നല്ല കാലമല്ല എന്നതാണ് നേര്. അടുത്തകാലത്ത് പറയാന്‍ പറ്റുന്ന ഒരു ഹിറ്റ് പടം പോലും ജൂനിയര്‍ ബച്ചന് ഇല്ല. ഈ സമയത്താണ് ബച്ചന്‍റെ കരിയറില്‍ ഇടപെടല്‍ നടത്താന്‍ ഭാര്യ ഐശ്വര്യ നീക്കം തുടങ്ങിയത്. അഭിഷേകിന്റെ കരിയറിൽ പോസിറ്റീവ് ആയ ഒരു മാറ്റം വരുത്തണമെന്ന പ്രതീക്ഷയിൽ ഐശ്വര്യ ആ തീരുമാനമെടുത്തത്.

സൽമാൻഖാന്‍റെ മുന്‍ മാനേജര്‍ രേഷ്മ ഷെട്ടിയെ അഭിഷേകിന്‍റെ മാനേജറാക്കി നിയമിച്ചിരിക്കുകയാണ് ഐശ്വര്യ. തന്നെ അന്വേഷിച്ചെത്തുന്ന ഒട്ടുമിക്ക പ്രൊജക്റ്റുകളും ഏറ്റെടുക്കുന്ന രീതിയാണ് ഇതുവരെ അഭിഷേക് സ്വീകരിച്ചിരുന്നത്. എന്നാൽ ഇനിയും കരിയറിൽ കുറച്ചുകൂടി ഫോക്കസ് ചെയ്യാനാണ് അഭിഷേകിന്റെ തീരുമാനം. 

സഞ്ജയ് ലീലാ ബൻസാലിയുടെ ചിത്രമാണ് അഭിഷേകിന്റെ പുതിയ ചിത്രമെന്നും സൂചനകളുണ്ട്. ഐശ്വര്യയുടെ പുതിയ തീരുമാനം ജൂനിയര്‍ ബച്ചന്‍റെ  കരിയറിൽ ഭാഗ്യം കൊണ്ടുവരുമോ എന്നാണ് ബോളിവുഡ് നോക്കുന്നത്.