ഐശ്വര്യയുടെ സംവിധാനത്തില്‍ ഹൊറര്‍ സിനിമ

ഹൊറര്‍ സിനിമ ഒരുക്കാൻ ഐശ്വര്യ . ധനുഷിന്റെ ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയുടെ പുതിയ സിനിമയില്‍ ആരായിരിക്കും അഭിനയിക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഐശ്വര്യയുടെ ആദ്യത്തെ സിനിമയില്‍ ധനുഷ് ആയിരുന്നു നായകൻ. 3 എന്ന സിനിമയില്‍ ശ്രുതി ഹാസൻ നായികയുമായി. ഗൌതം കാര്‍ത്തിക്കിനെയും പ്രിയ ആനന്ദിനെയും പ്രധാന കഥാപാത്രങ്ങളാക്കി വെയ് രാജ വെയ് എന്ന സിനിമയാണ് അടുത്തതായി ഐശ്വര്യ ഒരുക്കിയത്. പാരാലിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്റെ ജീവിതം ആസ്‍പദമാക്കിയായിരിക്കും പുതിയ സിനിമ ഒരുക്കുക എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഹൊറര്‍ ചിത്രമായിരിക്കും ഒരുക്കുക എന്നാണ് പുതിയ വാര്‍ത്ത.