Asianet News MalayalamAsianet News Malayalam

25 വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകത്തെ വിസ്മയിപ്പിച്ച് ഐശ്വര്യ; പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍

അതുല്‍ മഞ്ജരേക്കറുടെ ഫന്നെ ഖാൻ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം

aiswarya rai instagram
Author
Mumbai, First Published Aug 3, 2018, 12:14 PM IST

ഐശ്വര്യ റായി ലോകസുന്ദരി പട്ടം നേടിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ സുന്ദരിയായി താരം മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇടയ്ക്ക് അഭിനയം നിര്‍ത്തി അമ്മയായിട്ടും ഐശ്വര്യയുടെ മൊഞ്ചിന് ഒന്നും സംഭവിച്ചിട്ടില്ല.

അടുത്തിടെ നടന്ന കാന്‍ ഫിലിം ഫെസ്റ്റില്‍ മിന്നിതിളങ്ങിയതും താരമായതും മറ്റാരുമായിരുന്നില്ല. ഇപ്പോഴിതാ ഐശ്വര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ടും തരംഗമാകുകയാണ്. ലോകപ്രശസ്തമായ ബ്രൈഡ്സ് മാഗസീനുവേണ്ടി പാരിസിലായിരുന്നു ഐശ്വര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട്. ബ്രൈഡ്സ് മാഗസിന്‍റെ കവര്‍ ഗേളായാണ് ലോകസുന്ദരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഐശ്വര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.  25 വര്‍ഷങ്ങള്‍ക്കിപ്പുറവും ഐശ്വര്യ തന്നെയാണ് ലോക സുന്ദരിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.

അതുല്‍ മഞ്ജരേക്കറിന്‍റെ ഫന്നെ ഖാൻ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട് ഫന്നെ ഖാന്‍. അനില്‍ കപൂര്‍, രാജ് കുമാര്‍ റാവു എന്നവരാണ് താരസുന്ദരിക്കൊപ്പം ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios