അജിത് നായകനായ വിവേഗം തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ സംവിധായകന്‍ ശിവ അജിത്തിന്റെ നായകനാക്കി വീണ്ടും ഒരു സിനിമ ഒരുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ശിവ അജിത്തിനെ നായകനാക്കി വീരം എന്ന സിനിമയാണ് ആദ്യം ഒരുക്കിയത്. പിന്നീട് വേതാളം എന്ന സിനിമയുടെ സംവിധാനം ചെയ്തു. ശിവയും അജിത്തും ഒന്നിച്ചപ്പോഴൊക്കെ സൂപ്പര്‍ഹിറ്റായതിനാല്‍ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.