തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ സിനിമയായ വിവേഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11നാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക.

ശിവയാണ് വിവേഗം സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്റോയ്, കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വെട്രിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.