ഇന്ത്യ മതേതര രാജ്യമാണെന്ന വിശ്വാസവും, അതില്‍ തന്നെ ഏറ്റവും മതേതരത്വവും സഹിഷ്ണുതയും ഉള്ളവരാണ് കേരളീയരെന്നുമുള്ള നമ്മുടെ അഭിമാനങ്ങള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപ കാലത്തായി അനിയന്ത്രിതമായി നടക്കുന്നത്. മതത്തിന്റെ പേരില്‍ ഉയരുന്ന വാദങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കുമിടെ തന്‍റെ നിലപാട് വ്യക്തമാക്കി നടന്‍ അജു വര്‍ഗ്ഗീസ്. ജാതീയവും വര്‍ഗ്ഗീയവുമായി നടക്കുന്ന ഭിന്നിപ്പിക്കലുകള്‍ക്കിടെയാണ് അജുവിന്‍റെ പോസ്റ്റ് ചര്‍ച്ചയാകുന്നത്.

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ...

നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.

DIVIDE AND RULE !!!

അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം. 
തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി.

United we STAND, Divided we FALL !!!

(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)