തനിയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ അമര്‍ഷവുമായി അജു വര്‍ഗ്ഗീസ്. ആട് 2 വിനെ പ്രമോട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കിയതോടെ അജുവിനെതിരെ പേജില്‍ മോശം പരാമര്‍ശങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ ഫേസ്ബുക്കിലൂടെ തന്നെയാണ് അജുവിന്‍റെ പ്രതികരണം. 

ഇന്നാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ആട് 2 റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിന് മുമ്പും ശേഷവും അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

''ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ ! '' എന്നാണ് അജു ഫേസ്ബുക്കില്‍ ഒടുവില്‍ പോസ്റ്റ് ചെയ്തത്. 

ക്രിസ്മസ് ഫെസ്റ്റിവല്‍ വിന്നര്‍ എന്ന പേരില്‍ അജു ഷെയര്‍ ചെയ്ത പോസ്റ്റിലാണ് ഒരു പറ്റം ആളുകള്‍ ആക്രമണം നടത്തിയത്. ഒപ്പം എന്ന ചിത്രം പ്രൊമോട്ട് ചെയ്തതിനും അജു വര്‍ഗ്ഗീസ് സൈബര്‍ ആക്രമണം നേരിട്ടിരുന്നു.