ബോളിവുഡിലെ ആക്ഷന്‍ ഖിലാഡിക്ക് ഇത് കന്നി ദേശീയ പുരസ്ക്കാരം. റിലീസ് ചിത്രങ്ങള്‍ കോടികള്‍ വാരുന്നതിന് പിന്നാലെയാണ് അക്ഷയ്കുമാര്‍ രാജ്യത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്നത്.
നഹം അമിതാബ്, നാ ദിലീപ്കുമാര്‍,, നീ കിസി ഹീറോ കി ബച്ചേ... പാട്ട് ഹോള്‍ഡ്..
രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ്കുമാറിന്റെ സിനിമാ ജീവിതം തന്നെയാണ് ഈപാട്ട്. താരപുത്രന്മാര്‍ അരങ്ങ് വാഴുന്ന ബോളിവുഡില്‍ അക്കി എന്ന അക്ഷയ്കുമാറിന്റെ മുന്നേറ്റത്തിന് പിന്നില്‍ കഠിന പ്രയത്നം മാത്രമാണ്. ബാങ്കോക്കിലെ ഹോട്ടല്‍ ജീവനക്കാരനില്‍ നിന്നു സൂപ്പതാരത്തിലേക്കുള്ള ജീവിതയാത്ര സിനിമയെ വെല്ലുന്നതാണ്. ആയോധനകലാ പാടവവുമായി ബോളിവുഡിലേക്കുള്ള അക്ഷയ്കുമാറിന്റെ അരങ്ങേറ്റം പിഴച്ചു. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് പിന്നാലെ 92ലെ ആക്ഷന്‍ ചിത്രം ഖിലാഡി വഴിത്തിരിവായി. പിന്നാലെ സൂപ്പര്‍ ഹിറ്റുകളായ മൊഹ്റയും യെ ദില്ലഗിയും സുഹാഗും ഖിലാഡി സീരീസുകളും.. അക്ഷയ്കുമാറിന്റെ വളര്‍ച്ച അതിവേഗം.. ആക്ഷന്‍ പാതകളില്‍ നിന്നുള്ള അക്ഷയുടെ വഴിമാറ്റത്തിന് കാരണം പ്രിയദര്‍ശനും മലയാളവും.. പ്രിയന്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റിയ ഹിറ്റ് മലയാള സിനിമകള്‍ അക്ഷയ്‌ക്ക് ഹാസ്യവും നന്നായി വഴങ്ങുമെന്ന് തെളിയിച്ചു..ഫേരാഫേരി. ഗരം മസാല. ഖട്ട മീട്ട , ബൂല്‍ ബുലയ്യ-എല്ലാം ജനം ഇരുകയ്യും നീട്ടീ സ്വീകരിച്ചു. വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ക്കൊപ്പമുള്ള സമീപകാല പരീക്ഷണങ്ങള്‍ അക്ഷയ് കുമാറിന് വഴിത്തിരിവായി. ബേബിയും എയര്‍ലിഫ്റ്റും പിന്നാലെ റുസ്തവും..നാവികഓഫീസറുടെ വിവാദ ജീവിതം പകര്‍ത്തിയ റുസ്തം വാരിയത് 127 കോടി.. ഒടുവില്‍ സബ്സെ ബഡാ ഖിലാഡിക്ക് ദേശീയ അവാര്‍ഡും.
