രജനികാന്തിന്റെ വില്ലനായപ്പോഴുള്ള അനുഭവം: അക്ഷയ് കുമാറിന്റെ മറുപടി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 8:08 PM IST
Akshay Kumar on his experience of working with Rajinikanth
Highlights

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന 2.0ത്തില്‍ വില്ലനായി എത്തുന്നത് അക്ഷയ് കുമാര്‍ ആണ്

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന 2.0ത്തില്‍ വില്ലനായി എത്തുന്നത് അക്ഷയ് കുമാര്‍ ആണ്. രജനികാന്തിനൊപ്പമുള്ള അഭിനയം അദ്ഭുതകരമായ അനുഭവം ആയിരുന്നുവെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അക്ഷയ് കുമാര്‍.


രജനികാന്തിനൊപ്പമുള്ള അഭിനയിച്ചതിന്റെ അനുഭവം ആര്‍ക്കും സങ്കല്‍പ്പിക്കാൻ പറ്റാത്തതാണ്. അവിശ്വസനീയം എന്ന് പറയാം- അക്ഷയ് കുമാര്‍ പറഞ്ഞു.


ഗോള്‍ഡ് ആണ് ഇനി അക്ഷയ് കുമാറിന്റേതായി ഉടൻ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം. സ്വാതന്ത്ര്യ ദിനത്തില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം പറയുന്നത് ഇന്ത്യൻ ഹോക്കിയുടെ സുവര്‍ണ ചരിത്രമാണ്. ഹോക്കി പരിശീലകൻ തപൻ ദാസ് ആയിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. തപന്‍ ദാസ് ഇന്ത്യയെ  സ്വര്‍ണമെഡല്‍ ജേതാക്കളാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലെ പ്രമേയം.  1948ൽ നടന്ന ഒളിപിം‌ക്‌സിൽ ഇന്ത്യ സ്വർണം നേടിയ ചരിത്രമാണ് സിനിമ പറയുന്നത്. മൌനിയാണ് നായിക. കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിംഗ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിമ കാഗ്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

loader