നടൻ അലൻസിയറിനെതിരെ വേറെയും പരാതികൾ കിട്ടിയിട്ടുണ്ടെന്ന് ആഭാസം സിനിമയുടെ സംവിധായകൻ ജൂബിത് നമ്രാടത്ത്. ദിവ്യ ഗോപിനാഥിന്റെ പരാതിയിൽ താക്കീത് ചെയ്തതിന് ശേഷം അലൻസിയർ സെറ്റിൽ മോശമായാണ് പെരുമാറിയതെന്നും ജൂബിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മീ ടു ആരോപണത്തിൽ കുടുങ്ങിയ നടൻ അലൻസിയറിന് കൂടുതൽ കുരുക്കാവുകയാണ് പുതിയ വെളിപ്പെടുത്തൽ. അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് മാത്രമായിരുന്നില്ല പരാതി നൽകിയതെന്ന് സംവിധായകൻ ജൂബിത് നമ്രാടത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംഭവമറിഞ്ഞപ്പോൾ അലൻസിയറെ താക്കീത് ചെയ്തു.എന്നാൽ അതിന് ശേഷം അലൻസിയർ സെറ്റിൽ മദ്യപിച്ച് വരുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.
ദിവ്യ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങൾ 100 ശതമാനം സത്യമാണെന്നും ജൂബിത് പറയുന്നു. ദിവ്യയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷം അലൻസിയർ ഫോണിൽ വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചുവെന്നും ജൂബിത് വ്യക്തമാക്കി.